Search Bar

LightBlog
LightBlog

Thursday, October 31, 2019

ഐക്യകേരളത്തിനു 63 വയസ്സ്

ഭാഷാടിസ്ഥാനത്തില്‍ കേരളസംസ്ഥാനം രൂപം കൊണ്ടിട്ടു ഇന്നേക്ക് 63 വര്‍ഷം.
മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങള്‍ ചേര്‍ന്നാണ് കേരളം
പിറവിയെടുത്തത്. 1953-ല്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സംസ്ഥാന പുനഃസംഘടന
കമ്മീഷന്‍ ശുപാര്‍ശ പ്രകാരം 1956-ല്‍ കേരളത്തെ ഒരു സംസ്ഥാനമാക്കി
പുനഃക്രമീകരിക്കുകയായിരുന്നു.
മലബാര്‍, തിരുവന്തപുരം, കൊല്ലം, കോട്ടയം,തൃശൂര്‍ എന്നീ അഞ്ചു ജില്ലകളായാണ് സംസ്ഥാനം രൂപീകരിച്ചത്. തോവാള,അഗസ്തീശ്വരം, കല്‍കുളം, വിളവങ്കോട് താലൂക്കുകളും ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും മദിരാശി സംസ്ഥാനത്തിനോടും തിരുകൊച്ചിയോട് മലബാര്‍ ജില്ലയും ദക്ഷിണ കന്നഡ ജില്ലയിലെ കാസര്‍ഗോഡ് താലൂക്കും ചേര്‍ത്തു. കന്യാകുമാരി കേരളത്തിന്‌നഷ്ടമാവുകയും ഗൂഡല്ലൂര്‍ ഒഴികെയുള്ള മലബാര്‍ പ്രവിശ്യ കേരളത്തിന്റെഭാഗമാവുകയും ചെയ്തു. പാറൂര്‍ നാരായണപിള്ളയാണ് തിരുവിതാംകൂറിലെ അവസാനത്തെ
രാജപ്രമുഖനും തിരുവിതാംകൂര്‍-കൊച്ചിയുടെ ആദ്യ മുഖ്യമന്ത്രി പദം
അലങ്കരിച്ചതും. അധികാരങ്ങള്‍ കൈമാറിയ ശേഷം തിരുവിതാംകൂര്‍-കൊച്ചിയുടെ
ഉപരാജപ്രമുഖന്‍ ആകുവാനുള്ള വാഗ്ദാനം കൊച്ചി മഹാരാജാവ് നിരസിച്ചു. 1956
നവംബര്‍ 1 നു ശേഷം രാഷ്‌ട്രപതി കേരളത്തിന്‌ രാജപ്രമുഖനു പകരം ഗവര്‍ണറെ
നിയമിച്ചു.
ഉയര്‍ന്ന സാക്ഷരത നിരക്ക്, ഉയര്‍ന്ന സ്‌കൂള്‍വിദ്യാഭ്യാസ നിരക്ക്, UN മാനദണ്ഡ
പ്രകാരം 6/1000 എന്ന ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്ക്.ഐക്യരാഷ്ട്ര സംഘടന
2013 ല്‍ ഉയര്‍ന്ന മാനവ വികസന സൂചിക (HDI) യുള്ള രാജ്യത്തെ ഏക സംസ്ഥാനമായി
പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യ ഭിന്നലിംഗ പോളിസിയും ആദ്യ ട്രാന്‍സ്ജന്‍ഡര്‍
സ്‌കൂളും സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി.ആദ്യ ഡിജിറ്റല്‍ സ്റ്റേറ്റ്,
രാജ്യത്തെ ആദ്യ യോഗ ഗ്രാമം, ഉയര്‍ന്ന സ്ത്രീ പുരുഷ അനുപാതം, ആദ്യമായി
ഇന്റര്‍നെറ്റ്‌ അടിസ്ഥന മാനുഷിക അവകാശം ആയി പ്രസ്താവിച്ച സംസ്ഥാനം.
സ്ത്രീധന രഹിത ജില്ലയായ കണ്ണൂരും കേരള സംസ്ഥാനത്തിന്റെ പൊന്‍തൂവലുകള്‍
ആണ്‌.
മണിപ്രവാളത്തില്‍ നിന്നും എഴുത്തച്ചന്റെ കിളിപ്പാട്ടിലൂടെ എം.ടി വഴിയും
ഓ.എന്‍.വി യിലൂടെയും ബഷീറിലൂടെയും അയ്യപ്പപണിക്കരിലൂടെയും എല്ലാം
പതഞ്ഞു ഒഴുകുന്ന മലയാള സാഹിത്യ പ്രസ്ഥാനം. സഖാവ് ഇ.എം. എസ് ല്‍ തുടങ്ങി
ഇടത് വലതു കൈകളില്‍ കൈമറിഞ്ഞു ഇന്ന് സഖാവ് പിണറായി വിജയനില്‍ എത്തി
നില്‍ക്കുന്ന കരുത്തുറ്റ സര്‍ക്കാരുകളും ശ്രീ നാരായണ ഗുരുവും സഹോദരന്‍
അയ്യപ്പനും തുറന്നുതന്ന ആത്മജ്ഞാനത്തിന്റെയും സാഹോദര്യത്തിന്റെയും
വാതിലുകളാലും സമ്ബന്നമായ കേരളം. തിരിചറിവിന്റേത് ആകട്ടെ ഈ കേരളപ്പിറവി.
ഇനി ഒരു വാളയാറോ കൂടത്തായിയോ നമ്മുടെ ചരിത്രത്തില്‍
ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ. ഒരു ദൈവത്തിനുവേണ്ടിയും നമ്മുടെ തെരിവുകള്‍
സംസാരിക്കാതിരിക്കട്ടെ.അതിജീവനത്തിന്റെയും ഒരുമയുടെയും ചരിത്രംപറയുന്ന 63
വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു മഹാമാരിക്കും മഹാപ്രളയത്തിനും തകര്‍ക്കാനാകാത്ത
വൈവിധ്യങ്ങളുടെ ഈ ഐക്യകേരളം ഇനിയും മുന്നോട്ട് തന്നെ. അടിയന്തരാവസ്ഥ
കാലത്തിനോ നിപ്പ പകര്‍ച്ചവ്യാധിക്കോ ഭംഗംവരുത്താന്‍ കഴിയാത്ത
കേരളത്തിന്റെ തേജസ്സിനെനമ്മുക്ക് ഒന്നുടെ ഉറപ്പിക്കാം ഇത് ദൈവത്തിന്റെ സ്വന്തം
നാടെന്ന്.
കേരളപ്പിറവി ആശംസകള്‍.

No comments:

Post a Comment

Adbox