ആയൂര്‍ (കൊല്ലം): കശ്മീരിലെ ബാരാമുള്ളയില്‍ പട്രോളിങ്ങിനിടെ കുഴിബോംബ് പൊട്ടി കൊല്ലപ്പെട്ട ജവാന്‍ അഭിജിത്തിന്(22) നാടിന്റെ സ്നേഹാഞ്ജലി. ഔദ്യോഗിക ബഹുമതിയോടെയാണു സംസ്കാരം നടത്തിയത്. പാങ്ങോട് സൈനിക ക്യാംപിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മന്ത്രി കെ.രാജു ഏറ്റുവാങ്ങി. തുടര്‍ന്നു സൈന്യത്തിന്റെ തുറന്ന വാഹനത്തില്‍ വിലാപയാത്രയായി കൊണ്ടു വന്നു.
ഇന്നലെ രാവിലെ 9.45നു വിലാപയാത്ര അഭിജിത്തിന്റെ ജന്മനാട്ടിലെത്തി. അഭിജിത്ത് പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഇടയം ഗവ. എല്‍പിഎസിലും തുടര്‍ന്നു വീടിനടുത്തുള്ള ശ്രീനാരായണ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിനു വച്ചു. ഇവിടെ നിന്നു 10.45നു മൃതദേഹം വീട്ടിലെത്തിച്ചു.
സുഹൃത്തുക്കളും നാട്ടുകാരുമടക്കം ആയിരക്കണക്കിനാളുകളാണ് അഭിജിത്തിനെ അവസാന നോക്കു കാണാനെത്തിയത്. തുടര്‍ന്ന് വീട്ടിലെത്തിച്ച ശേഷവും ധീരജവാന് അന്ത്യാഞ്ജലിയുമായ് ഒട്ടനവധി ആളുകളാണ് എത്തിയത്. മുഖ്യമന്ത്രിയ്ക്ക് വേണ്ടി മന്ത്രി കെ. രാജുവും, സര്‍ക്കാരിന് വേണ്ടി ജില്ലാ കളക്ടറും പുഷ്പചക്രം അര്‍പ്പിച്ചു. കേരള പൊലീസും കരസേനയും അവസാന സല്യൂട്ട് നല്‍കി.12 മണിയോടെ മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷംപൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കാരിച്ചു.
No comments:
Post a Comment