തിരുവനന്തപുരം: ഫ്ലെക്സ് നിരോധിച്ച സര്‍ക്കാര്‍ തീരുമാനം പ്രായോഗികമല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തി പ്രശ്നപരിഹാരം കണ്ടെത്തണമെന്നും ഫ്ലെക്സ് നിരോധിക്കണമെന്നു കോടതി പോലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ വെറുതേ പറയുന്നതാണ്. റീ സൈക്ലിങ് സംവിധാനം ഒരുക്കണമെന്നാണ് കോടതി പറഞ്ഞത്. ഇത് സ്ഥാപിക്കാന്‍ തയാറാണെന്ന് ഈ മേഖലയിലെ സംഘടനാനേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് അത് സ്ഥാപിക്കാന്‍ അവസരം ഒരുക്കണം. സര്‍ക്കാരും സ്വന്തം ചെലവില്‍ റീസൈക്ലിങ് യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നും ചെന്നിത്തല പറയുകയുണ്ടായി.
ആയിരങ്ങളുടെ തൊഴില്‍ നഷ്ടപ്പെടുത്തുന്ന നടപടി ശരിയാണോയെന്നു പരിശോധിക്കണം. കെഎസ്‌എഫ്‌ഇ, കെഎഫ്സി എന്നിവയിലൂടെ ഇതിനായി വായ്പ നല്‍കണം. ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രശ്നപരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
No comments:
Post a Comment