Search Bar

LightBlog
LightBlog

Wednesday, October 16, 2019

മണ്ണാറശാലയിലെ കാവുകള്‍ പ്രകൃതിയുടെ പ്രതിരൂപമായി

ഹരിപ്പാട്‌: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങള്‍ കന്നി, തുലാം, കുംഭം മാസങ്ങളിലെ ആയില്യ ദിനങ്ങളും മഹാശിവരാത്രിയുമാണ്‌. നാഗരാജാവിന്റെ ജന്മദിന നാളായ കന്നിമാസത്തിലെ ആയില്യത്തിനൊപ്പം തുലാം മാസത്തിലെ ആയില്യവും സമാന ചടങ്ങുകളോടെയാണ്‌ നടത്തുന്നതെങ്കിലും തുലാം മാസത്തിലെ ആയില്യമാണ്‌ പ്രസിദ്ധമായത്‌. കന്നിമാസത്തിലെ ആയില്യത്തിന്‌ എത്താന്‍ കഴിയാതിരുന്ന തിരുവിതാംകൂര്‍ മഹാരാജാവിന്റെ ആഗ്രഹപ്രകാരമാണ്‌ തുലാമാസത്തില്‍ ആയില്യം ഉത്സവമായി ആഘോഷിച്ചത്‌. പിന്നീട്‌ ഇതാണ്‌ മണ്ണാറശാല ആയില്യമെന്ന്‌ അറിയപ്പെടുന്നത്‌.
ഇന്ന്‌ മുതല്‍ എരിങ്ങാട പള്ളി, ആലക്കോട്ട്‌കാവ്‌, പാളപ്പെട്ടക്കാവ്‌ എന്നീ കാവുകള്‍ ഉള്‍പ്പെടെയുള്ള അനുബന്ധകാവുകളില്‍ പൂജകള്‍ നടക്കും. പുണര്‍തത്തോടെ ഇവ പൂര്‍ത്തിയാകും.
രോഹിണി മുതല്‍ പുണര്‍തം നാള്‍ വരെ നാഗരാജാവിനും സര്‍പ്പയക്ഷിയമ്മയ്‌ക്കും മുഴുക്കാപ്പ്‌ ചാര്‍ത്തും. പുണര്‍തം നാളായ 21 നാണ്‌ മണ്ണാറശാല ആയില്യ മഹോത്സവം ആരംഭിക്കുന്നത്‌.
ചതുശത നിവേദ്യത്തോടെ അമ്മ നടത്തുന്ന പൂയം നാളിലെ ഉച്ചപൂജ ദര്‍ശന പ്രധാനമാണ്‌. പ്രാണവായു നല്‍കുന്ന, ജീവന്‌ കാരണഭൂതമാകുന്ന പ്രകൃതിയുടെ പ്രതിരൂപമായി മണ്ണാറശാലയിലെ കാവ്‌ സംരക്ഷിക്കപ്പെടുന്നു. ആത്മീയവാദികള്‍ക്കും ഭൗതികവാദികള്‍ക്കും എത്തിപ്പെടാന്‍ ഒരുപാട്‌ കാര്യങ്ങളുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയില്‍ മണ്ണാറശാല വേറിട്ട്‌ നില്‍ക്കുന്നു. രാഹുര്‍ ദോഷ പരിഹാരത്തിനായി ജ്യോതിഷ നിര്‍ദേശപ്രകാരമുള്ള കര്‍മങ്ങളും വഴിപാടുകളും ഇവിടെ നടത്താറുണ്ട്‌.
വി.വി.വിനോദ്‌

No comments:

Post a Comment

Adbox