തിരുവന്തപുരം: കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ പിടിക്കാന്‍ കേരള പോലീസ്. കുട്ടികള്‍ക്കെതിരെ പീഡനങ്ങളും അതിക്രമങ്ങളും കൂടി വരുന്ന സാഹചര്യത്തിലാണ് പോലീസിന്റഎ നീക്കം ശക്തമാക്കിയിരിക്കുന്നത്. ഓപ്പറേഷന്‍ പി ഹണ്ട് എന്ന പേരില്‍ പോലീസ് മൂന്ന് തവണ റെയ്ഡ് നടത്തിയിരുന്നു. മൂന്നാമത്തെ റെയ്ഡില്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പന്ത്രണ്ടോളം പേരാണ് അറസ്റ്റിലായത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും പോലീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചൈല്‍ഡ് പോണ്‍ പ്രോത്സാഹിപ്പിക്കുകയോ ചിത്രീകരിക്കുകയോ ചെയ്താല്‍ ഇനി കാത്തിരിക്കുന്നത് വലിയ ശിക്ഷയാണ്. പോക്സോ നിയമ ഭാദഗതി അനുസരിച്ച് കുട്ടികളുള്‍പ്പെടുന്ന ലൈംഗീക ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് 5 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ഇന്റര്‍നെറ്റില്‍ ഇത്തരം ദൃശ്യങ്ങള്‍ കാണുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ സമൂഹ മാധ്യമങ്ങളിലൂടെ അയക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്. ഐടി വകുപ്പുകളും ചുമത്തപ്പെടും.
കാത്തിരിക്കുന്നത് വധശിക്ഷ?
ലൈംഗീക ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ ഭാഗമായുള്ള പീഡനത്തിന് കുറഞ്ഞത് ഇരുപത് വര്‍ഷം തടവ് മുതല്‍ വധശിക്ഷ വരെ ലഭിക്കാം. വാട്സ് ആപ്പില്‍ ഇത്തരം വീഡിയോകള്‍ എത്തിയാലും കര്‍ശന നടപടികളാണ് ഉണ്ടാകുക. മറ്റൊരാള്‍ വീഡിയോ അയച്ചുതന്നിട്ടും നിങ്ങള്‍ അധികൃതരെ അയക്കുന്നില്ലെങ്കില്‍ നടപടി ഉണ്ടാകുമെന്ന് കേരള പോലീസിന്റെ കീഴിലുള്ള സൈബര്‍ഡോമിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കേരള പോലീസിന്റെ പി-ഹണ്ട്
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികചൂഷണം തടയുന്നതിനുള്ള പ്രത്യേക വിഭാഗം സംസ്ഥാന പോലീസില്‍ ആരംഭിച്ച ശേഷം പി-ഹണ്ടെന്ന പേരില്‍ മൂന്നാം വട്ടമാണ്
കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തയിത്. 57 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ചെയ്ത്. സംഭവത്തില്‍ 38 പേരെ അറസ്റ്റുചെയ്തു. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം തടവും ലഭിക്കാവുന്ന കുറ്റമാണ്.
പാകിസ്താന്‍ ഫോണ്‍നമ്ബരുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ടെലിഗ്രാം ഗ്രൂപ്പുകളില്‍ ഇവിടെയുള്ളവര്‍ ഉള്‍പ്പടെ കുട്ടികളുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത്തരം ഗ്രൂപ്പുകളെ സസൂഷ്മം നിരീക്ഷിച്ച് വരികയാണെന്നും എഡിജിപി മനോഡ് എബ്രഹാം കഴിഞ്ഞ ദിവസം വ്യക്തമാക്കയിരുന്നു. ഇവ തടയുന്നതിനും നടപടിയെടുക്കുന്നതിനുമായി വിവരങ്ങള്‍ ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഓപ്പറേഷന്‍ പി ഹണ്ടിന്റെ മൂന്നാമത്തെ റെയ്ഡില്‍ തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ 2 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. നെടുമങ്ങാട് കരുപ്പൂര്‍ സ്വദേശി ബിജു പ്രസാദ്, പുല്ലംപാറ സ്വദേശി മുഹമ്മദ് ഫഹാദ് എസ് എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട ജില്ലയില്‍ വളളിക്കോട് സ്വദേശി ശ്രീജേഷ്, വടശ്ശേരിക്കര സ്വദേശി സുജിത് എന്നിവരും അറസ്റ്റിലായി. എറണാകുളം ജില്ലയില്‍ നിന്ന് അനൂപ്, രാഹുല്‍ ഗോപി എന്ന രണ്ട് പേരും പിടിയിലായിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് മതിപറമ്ബ് സ്വദേശികളായ ജിഷ്ണു എ, രമിത് കെ കരിയാട് സ്വദേശി ലിജേഷ് ജി പി എന്നിവരും അറസ്റ്റിലായിരുന്നു. ഇതില്‍ ജിഷ്ണു ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണ്. പാലക്കാട് മലപ്പുളം ജില്ലകളില്‍ നിന്ന് ഒരാള്‍ വീതം പിടിയിലായി.
No comments:
Post a Comment